ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിൽ ഈയടുത്തുണ്ടായ നിയമനങ്ങളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സ്വന്തക്കാർക്കും, ഇഷ്ട കാർക്കും വീതീച്ച് നൽകി എന്നു് പരക്കെ എല്ലാ കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ നിയമനം റദ്ദ് ചെയ്ത് നീതിയുക്തമായിഅന്വേക്ഷണം നടത്തണമെന്നു് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിവാദത്തിലായ ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജി വെയക്കണമെന്നും, അന്വേക്ഷണം സുതാര്യമായി നടത്താൻ മാറി നിൽക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഉദയൻ ,ശശി വാറനാട്ട്, ശിവൻ പാലിയത്ത്, അരവിന്ദൻ പല്ലത്ത്, ഷൈൻ മനയിൽ, ശശി വല്ലാശ്ശേരി, സ്റ്റീഫൻ ജോസ്, അരവിന്ദൻ കോങ്ങാട്ടിൽ, ടി.വി.കൃഷ്ണദാസ്, രാമൻ പല്ലത്ത്, വി.കെ.സുജിത്ത്, മുരളി വിലാസ്, വി.എ.സുബൈർ, ഒ.പി.ജോൺസൺ എന്നിവർ സംസാരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here