ന്യൂഡല്‍ഹി: എ ഐ സി സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ 45 എംപിമാര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. രാജസ്ഥാനില്‍ നിന്നും കെ.സി വേണുഗോപാല്‍ ആദ്യമായാണ് രാജ്യസഭാംഗമാകുന്നത്. പാര്‍ലമെന്‍റ് സമ്മേളനത്തിലല്ലാതെ രാജ്യസഭാ ഹാളില്‍ സത്യപ്രതിജ്ഞ നടക്കുന്നത് ആദ്യമായാണ്. എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് മുന്‍ ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ദിഗ്‍വിജയ് സിങ്, രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി രാംദാസ് അഠാവ്‍ലെ എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.  

61 പേരാണ് പുതിയ എം പി മാരായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് സാഹചര്യത്തിൽ പലർക്കും സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് എത്താൻ കഴിഞ്ഞില്ല. ഇവർക്ക് മൺസൂൺ സെഷനിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഉണ്ടാകും. കൊവിഡ് മൂലം പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് സത്യപ്രതിജ്ഞ ഇത്ര വൈകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here