കുന്നംകുളം: കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഫലങ്ങൾ കിട്ടിയതോടെ മൂന്നുപേർകൂടി കുന്നംകുളത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ചെറുകുന്ന് സ്വദേശിയും ഉൾപ്പെടുന്നു.
ചെറുകുന്ന്, കുറുക്കന്‍പാറ, ചിറളയം സ്വദേശികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇനിയും പരിശോധനഫലം ലഭ്യമാകാനുണ്ട്.