തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികള്‍ അടച്ച്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേരളം. ഏറെ ഗുരുതരമായ ചികിത്സാ ആവശ്യങ്ങള്‍, മരണം എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ. അയൽ സംസ്ഥാനങ്ങളായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന നിലയിലായതും നിയന്ത്രണം കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

ADVERTISEMENT


കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈനില്‍ പോകാമെന്ന ഉറപ്പില്‍ അതിര്‍ത്തി കടന്നു വരാന്‍ നിലവിൽ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്നു മുതല്‍ ആ ഇളവ് എടുത്തുകളഞ്ഞു. ഇതരസംസഥാനങ്ങളിൽനിന്ന് വരുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.തീരദേശങ്ങൾ വഴി രോഗം വ്യാപിക്കുന്നതിനാൽ അവിടങ്ങളിൽ ഇതിനോടകം കർശന നിയന്ത്രണം കൊണ്ടുവന്നു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ മാര്‍ക്കറ്റുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഹോള്‍സെയില്‍, റീട്ടെയില്‍ മാര്‍ക്കറ്റുകളില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത മാര്‍ക്കറ്റുകളിലെ കച്ചവടക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കടകള്‍ അടച്ചുപൂട്ടും. സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍ അഭിമുഖങ്ങളും മറ്റും സാമൂഹിക അകലം പാലിച്ചുവേണം എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here