ന്യൂദല്‍ഹി : രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പങ്കെടുക്കും. ആഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ നിശ്ചയിച്ചിരിക്കുന്നത്. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി പ്രയത്‌നിച്ചിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് അദ്വാനി. അതുകൊണ്ടുതന്നെ ക്ഷേത്ര നിര്‍മാണത്തിനുള്ള പ്രാരംഭപൂജയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും വളരെ വലുതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമാണ് അദ്വാനിയും രാമക്ഷേത്ര ഭൂമിയില്‍ എത്തുക.

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം പ്രധാനമന്ത്രി നിര്‍വ്വഹിക്കണമെന്നാണ് ക്ഷേത്ര നിര്‍മാണത്തിനായി രൂപം കൊണ്ട ട്രസ്റ്റിന്റെ തീരുമാനം. ഇതിനായി കഴിഞ്ഞ ദിവസം രണ്ട് തീയതികള്‍ തീരുമാനിച്ച് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് നല്‍കിയിരുന്നു. ആഗസ്റ്റ് മൂന്ന്, അഞ്ച് തിയതികളില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ക്ഷണക്കത്തില്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് ഇന്ന് അഞ്ചാം തീയതി അയോദ്ധ്യയില്‍ എത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

പ്രധാന മന്ത്രിയേയും, അദ്വാനിയേയും കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here