ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ ദിനാചരണത്തിന്റെ ( 2020ജൂലൈ 21) ഭാഗമായി, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗേഡിയർ എൻ. എ. സുബ്രഹ്മണ്യൻ (Y. S. M)അവർകളെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

ADVERTISEMENT

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത്‌ രാഷ്ട്രപതിയിൽ നിന്നും Y. S. M. അവാർഡ് (യുദ്ധ സേവ മെഡൽ) കരസ്ഥമാക്കിയ മൂന്ന് ഇന്ത്യക്കാരിൽ ഒരാളാണ് ഇദ്ദേഹം. കഴിഞ്ഞ കാലങ്ങളിൽ വളരെ വിപുലമായ രീതിയിൽ നടത്തിയിരുന്ന പ്രസ്തുത ചടങ്ങ്, ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ചാവക്കാട് ബേബി റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ലളിതമായി ഒരുക്കിയത്.

ചടങ്ങിൽ പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായിരുന്നു. അയിനിപ്പുള്ളിവിശ്വനാഥൻ ഉപഹാരം സമർപ്പണം നടത്തി. കൺവീനർ കെ. കെ. വേലായുധൻ പൊന്നാടയണിയിച്ചു. സെക്രട്ടറി മധു. കെ. നായർ , കെ. സി.ശിവദാസ്, മുരളി അകമ്പടി, രാജേഷ് ഒ. വി… എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. സുബ്രമണ്യന്റെ സഹധർമിണി ശ്രീമതി ഇന്ദിര സുബ്രഹ്മണ്യനും ചടങ്ങിൽ സന്നിഹിതയായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here