ഗുരുവായൂർ: നഗരസഭയിൽ രണ്ടിടങ്ങളിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളും മുതുവട്ടൂർ ശിക്ഷക് സദനുമാണ് സെന്ററാക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടു സ്ഥലങ്ങളും ഫലപ്രദമാണോ എന്നു പരിശോധിക്കാൻ കളക്ടർ എസ്. ഷാനവാസ് ഗുരുവായൂരിലെത്തി. ആദ്യഘട്ടത്തിൽ 100 കിടക്കകൾ സജ്ജമാക്കും. നഗരസഭാധ്യക്ഷ എം. രതി സെന്റർ നടത്തിപ്പിന്റെ ചെയർമാനും സെക്രട്ടറി ശ്രീകാന്ത് കൺവീനറുമാണ്. ശ്രീകൃഷ്ണ സ്‌കൂളും ശിക്ഷക് സദനും തികയാതെവന്നാൽ മറ്റ് കേന്ദ്രങ്ങളും എടുക്കേണ്ടിവരും. എൽ.എഫ്. കോളേജ് ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. പരിചരണകേന്ദ്രങ്ങളുടെ പ്രവർത്തനം ആലോചിക്കാൻ തിങ്കളാഴ്ച ഡോക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here