തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഒരു സ്ലൂയിസ് വാൽവ് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി തുടങ്ങി. ജലനിരപ്പ് 419.4 മീറ്റർ കവിഞ്ഞതിനാൽ ഏഴ് ക്രെസ്റ്റ് ഗേറ്റുകൾ വഴി നിലവിൽ അധിക ജലം ഇപ്പോൾതന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ 420.05 മീറ്റർ ആണ് ജലനിരപ്പ്. സ്ലൂയിസ് വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here