കോഴിക്കോട്: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ലക്കുകെട്ട പിതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പയ്യോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ADVERTISEMENT

മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ നേരത്തെയും കേസുകളുണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here