ഗുരുവായൂർ: നഗരസഭാ ക്രിമിറ്റോറിയം കഴിഞ്ഞ കുറച്ചു ദിവസമായി പ്രവർത്തന രഹിതമാണ്‌. ഗുരുവായൂർ നിവാസികൾ മൃതദേഹം ദഹിപ്പിക്കുന്നതിനു വേണ്ടി ഇരട്ടി തുകനൽകി തൊട്ടടുത്തുള്ള നഗരസഭകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഈ കൊറോണക്കാലത്തുപോലും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയുമായിട്ടാണ് ഗുരുവായൂർ നഗരസഭാ അധികാരികൾ മുന്നോട്ടുപോകുന്നത്.ക്രിമിറ്റോറിയം അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ് ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here