തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം.

ADVERTISEMENT

പൊഴിയൂര്‍ സ്വദേശിക്ക് നേരത്തെ രോഗലക്ഷണം ഉണ്ടായിരുന്നതിനാല്‍ പരീക്ഷ എഴുതിയത് പ്രത്യേക മുറിയിലാണ്. അതുകൊണ്ട് മറ്റ് വിദ്യാര്‍ഥികളുമായി സമ്പര്‍ക്കമില്ല. എന്നാല്‍ കരകുളം സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ 20 പേരെ നിരീക്ഷണത്തിലാക്കി. ജൂലൈ 16നാണ് പരീക്ഷ നടന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here