ഗുരുവായൂർ: കോവിഡ് ഭീകരത കാരണം അടച്ചിട്ടിരുന്ന ഗുരുവായൂർ ദേവസ്വം ഓഫീസ് ഗണപതി ക്ഷേത്രം കേരളത്തിൽ സമൂഹവ്യാപനം തുടങ്ങിയതോടെ ദർശനത്തിനായി തുറന്നു കൊടുത്ത് ഗുരുവായൂർ ദേവസ്വം മാതൃകയായിരിക്കുകയാണെന്ന് ഭക്തർ.
നൂറിലേറെ ദിവസം പ്രവേശനമില്ലാതിരുന്ന ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക്, ക്ഷേത്രത്തിന് പുറത്ത് നിന്ന് ദർശിക്കാൻ സാധിച്ചത് നാട്ടുകാരുടെ സമ്മർദ്ദം മൂലമാണ്. അപ്പോഴും ഗുരുവായൂർ ദേവസ്വം ഓഫീസ് ഗണപതി ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ സമൂഹവ്യാപനം തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ ഇവിടേക്ക് പ്രവേശനം കൊടുക്കുന്നത് എന്നാണ് ഭക്തരുടെ ആക്ഷേപം.
.