കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമയ്ക്കും പണംമുടക്കി. മലയാളത്തിൽ തന്നെ നാല് സിനിമകൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. ന്യൂ ജനറേഷൻ സംവിധായകൻ ഉൾപ്പെടെയുള്ള ചിത്രത്തിനായാണ് ഫൈസൽ അരുൺ ബാലചന്ദ്രന് പണം നൽകിയത്. ഫൈസൽ പണം മുടക്കിയ സിനിമയുടെ വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. കൂടാതെ അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു.

മലയാളത്തിലെ ഒരു മുതിർന്ന സംവിധായകനും നിർമ്മാതാവിനും വേണ്ടിയാണ് പണം മുടക്കിയതെന്നാണ് കണ്ടെത്തൽ.ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടുകൂടി സിനിമ മേഖലയിലെ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീങ്ങും. അതേസമയം, ഫൈസൽ ഫരീദിനെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും, കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയുമായ ഫൈസല്‍ ഫരീദ് ദുബായ് പോലീസിന്റെ പിടിയിലായത്.

ഇന്ത്യയുടെ ആവശ്യ പ്രകാരം ഫൈസലിനു വേണ്ടി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും, ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനേത്തുടര്‍ന്ന് ഫൈസലിന് രാജ്യം വിടാന്‍ കഴിഞ്ഞില്ല. ദുബായ് പോലീസ് മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇയാള്‍ താമസിച്ചിരുന്ന കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here