ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്‍ജിനീയറിങ് സര്‍വീസസ്, ജിയോ-സയന്റിസ്റ്റ് മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 18-നും ജിയോ-സയന്റിസ്റ്റ് പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലായും നടത്തും.നേരത്തെ ഈ പരീക്ഷകള്‍ ജൂണ്‍ 27, 28 തീയതികളില്‍ നടത്താനായിരുന്നു കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ജൂലായ് 22-ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22-നും നടക്കും. ഇത്തവണത്തെ എന്‍ഡി.എ & നേവല്‍ പരീക്ഷ സെപ്റ്റംബര്‍ 6-ന് നടക്കും. മാറ്റിവെച്ച സിവില്‍ സര്‍വീസ് അഭിമുഖം തിങ്കളാഴ്ച പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here