ഗുരുവായൂർ: പുരാതന നായർ തറവാട്ട് കൂട്ടായ്യമ സ്ഥാപക പ്രസിഡണ്ടു് തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം ഏർപ്പെടുത്തിയ 5001 ക യും ,പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന “പിതൃ സ്മൃതി ” 2020- പുരസ്ക്കാരം ഗീതാസൽസംഗ ആചാര്യനും, പൗരശ്രേഷ്ഠനുമായ വി.രാഘവവാരിയർക്ക് ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം. രതി ടീച്ചർ സമ്മാനിച്ചു.തിരുവെങ്കിടാചലപതി ക്ഷേത്ര പരിസരത്ത് നഗരസഭ കൗൺസിലർ ശ്രീദേവി ബാലൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സിൻ്റെ ഉൽഘാടനവും എം.രതി ടീച്ചർ നിർവഹിച്ചു.

ADVERTISEMENT

അരനൂറ്റാണ്ടിലേറെ കാലം പിതൃതർപ്പണ കർമ്മം നിർവഹിച്ചു പോരുന്ന പൂജനീയ കർമ്മി രാമകൃഷ്ണൻ ഇളയതിനെ ചടങ്ങിൽ കർക്കിടക വാവുബലിദിനത്തിൽ ഒരുക്കിയ പ്രസ്തുത വേദിയിൽ വസ്ത്രവും, ദക്ഷിണയും നൽക്കി ഡോക്ടർ കൃഷ്ണദാസ്ഗുരുവന്ദനം അർപ്പിച്ചു് സമാദരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും, കൂട്ടായ്യമ രക്ഷാധികാരിയുമായ ജനു ഗുരുവായൂർ ദിനാചരണ സന്ദേശം നൽകി. കോഡിനേറ്റർ രവി ചങ്കത്ത് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട്. ഷാജു പുതൂർ,അനിൽ കല്ലാറ്റ്, ബാലൻ വാറനാട്ട്, വി.ബാലകൃഷ്ണൻ നായർ, എം.ശ്രീനാരായണൻ, മുരളി അകമ്പടി, എന്നിവർ പ്രസംഗിച്ചു. പുരസ്ക്കാര ആദരവ്യക്തിത്വങ്ങൾ മറുപടി പ്രസംഗം നടത്തി.ഒ.വി.രാജേഷ്, ലതാ രാജശേഖരൻ, ടി.വി ആശ, വിഷ്ണുവാരിയത്ത് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽക്കി. പുരാതനനായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊറൊണ നിബന്ധനകൾക്ക് വിധേയമായിട്ടാണ് വേദി സംഘടിപ്പിച്ചത്.

COMMENT ON NEWS

Please enter your comment!
Please enter your name here