തിരുവനന്തപുരം: തിരുവനന്തപുരത്ത പ്രമുഖ ഷോപ്പിംഗ് മാളിലെ ജീവനക്കാന് കോവിഡ്. മാളിലെത്തിയവര്‍ ആശങ്കയില്‍. രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് പിന്നാലെ പോത്തീസിലും ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാളിലെത്തിയവര്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ രണ്ട് ദിവസമായി പോത്തീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പരിശോധന ഏര്‍പ്പെടുത്തി.വഞ്ചിയൂര്‍ വാര്‍ഡിലെ വിവിധ കെട്ടിടങ്ങളില്‍ തിങ്ങി നിറഞ്ഞാണ് പോത്തീസിലെ ജീവനക്കാര്‍ താമസിക്കുന്നത്. അതിനാല്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ നിരവധി പേരിലേക്ക് രോഗം വളരെ പെട്ടെന്ന് പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഈ സാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഹെല്‍ത്ത് വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ സഹകരണവും ലഭിക്കുന്നില്ലെന്നാണ് പരാതി. ജീവനക്കാരുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കാന്‍ പോലും മാനേജ്മെന്റ് തയാറാകുന്നിലെന്നും വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here