ഗുരുവായൂർ: ഗുരുവായൂർ മണ്ഡലത്തിലെ IT കോർഡിനേറ്ററായി TN പ്രതാപൻ MP നോമിനേറ്റ് ചെയ്ത 25ാം വാർഡ് കോൺഗ്രസ്സ് നേതാവ് കെ യു മുഷ്താഖിന് വാർഡ് കമ്മിറ്റി സ്വീകരണം നൽകി, വാർഡ് പ്രസിഡൻ്റ് ഷാഫിർഅലി മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സുജിത്ത് സ്വാഗതം പറയുകയും മണ്ഡലം പ്രസിഡൻ്റ് ബാലൻ വാറനാട്ട് ചടങ്ങ് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് നിഖിൽ ജി. കൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ പി.കെ ഷനാജ്, എ.കെ ഷൈമിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സി.എസ് സൂരജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൈൽ ജോസ്, അബ്ദുൽഅസീസ്, സുധീഷ് അസീസ്, എന്നിവർ നേതൃത്ത്വം നൽകി, നവീൻ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here