ദുബൈ: സ്വര്‍ണക്കടത്തു കേസില്‍ ഫൈസല്‍ ഫരീദ് ദുബൈ പോലീസിന്റെ പിടിയില്‍. വ്യാഴാഴ്ചയാണ് ഫൈസലിനെ റാഷിദിയ്യ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനകം നിരവധി തവണ ചോദ്യം ചെയ്തതായാണ് അറിവ്. കൊടുങ്ങല്ലൂര്‍ മൂന്നു പീടിക സ്വദേശിയാണ്. നേരത്തെ സ്വര്‍ണക്കടത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഫോട്ടോ തന്റെതാണെന്നും എന്നാല്‍ തനിക്ക് സംഭവവുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഫൈസല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍് പ്രതി ഫൈസല്‍ തന്നെയെന്ന് എന്‍.ഐ.ഐ സ്ഥിരീകരിക്കുകയും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തതോടെ ഒളിവില്‍ പോകുകയായിരുന്നു. യു.എ.ഇ യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here