ദുബായ് : കൊവിഡ് പ്രതിരോധത്തിൽ മികച്ച മുന്നേറ്റവുമായി അറബ് രാജ്യമായ യു.എ.എ. ജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1036 പേരാണ് കൊവിഡ് രോഗബാധയിൽ നിന്നും മുക്തി നേടിയത്. പുതുതായി 293 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ രണ്ടുമരണവും ഉണ്ടായി. ഇതോടെ യു.എ.ഇ.യിലെ മരണസംഖ്യ 337 ആയിട്ടുണ്ട്. അതേസമയം, മൊത്തം രോഗവിമുക്തർ 48,448 ആയി. കൊവിഡ് രോഗവും ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായും കൃത്യമായി ചികിത്സ നൽകുന്നതിനും രാജ്യത്താകമാനം കൊവിഡ് പരിശോധന യു.എ.ഇ വർദ്ധിപ്പിച്ചിരുന്നു.ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുവന്ന വേളയിലും രാജ്യത്തെ കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ ശക്തമായി തന്നെ തുടരുന്നുണ്ട്. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്ക് യു.എ.ഇയിൽ ഭാരിച്ച പിഴയാണ് സർക്കാർ ചുമത്തുന്നത്.

അതേസമയം സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,45,851 ആയി. വെള്ളിയാഴ്ച പുതുതായി 2613 പേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 37 പേർകൂടി മരിച്ചു. ഇതോടെ സൗദിയിൽ മരിച്ചവരുടെ എണ്ണം 2407 ആയി. 3539 പേർ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,91,111 ആണ്. നിലവിൽ ചികിത്സയിലുള്ളത് 52,283 പേരാണ്. ഇവരിൽ 2188 പേരുടെനില ഗുരുതരവുമാണ്.

കുവൈത്തിൽ വെള്ളിയാഴ്ച രണ്ടുപേർ മരിച്ചു. പുതുതായി 553 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 836 പേർ രോഗ വിമുക്തരുമായി. കുവൈത്തിലെ കോവിഡ് മരണസംഖ്യ 404 ആയി. രാജ്യത്ത് 4,52,970 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 58,221 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 48,381 പേരും രോഗവിമുക്തരായി. 9436 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 143 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here