ഗുരുവായൂർ: എല്ലാ വർഷവം നടത്തിവരാറുള്ള അഭിനന്ദനീയം പരിപാടി കോവിഡ് 19 ന്റെ നിബന്ധനകളുള്ളതിനാൽ ഈ വർഷം നടത്താൻ കഴിയാത്തതുകൊണ്ട് … അഭിനന്ദനീയം സംഘാടകരുടെ നേതൃത്വത്തിൽ അർഹതപ്പെട്ടവർക്ക് പഠനോപകരണങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ധനശേഖരണാർത്ഥം പായസമേള നടത്തുകയായിരുന്നു.പായസം ഉണ്ടാക്കി വിൽപ്പന നടത്തി കിട്ടുന്ന പണമാണ് ഇതിനായി ഉപയോഗിക്കുന്നത്.
പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ തുടങ്ങിയ പായസമാണ് പ്രദേശത്തെ വീടുകളിലെത്തിച്ചും , വില്പന കേന്ദ്രത്തിൽ നേരിട്ടു കൊടുത്തും സംഘാടകർ പായസമേള ഒരുക്കിയത്. ലോക്ഡൗൺ നിബന്ധനകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങ് ശ്രീ ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. കെ പി ഉദയൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ഷൈലജ ദേവൻ, ബാലൻ വാർണാട്ട്, ശ്രീമതി മേഴ്സിജോയ്, സി എസ് സൂരജ്, ബാബുരാജ് പി, കണ്ണൻ അയ്യപ്പത്ത്’, ജയൻ മനയത്ത്, കെ കെ അനീഷ് , രതീഷ് തെക്കാട്ട് , കെ പി മനോജ്, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here