കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ കടുത്ത നിയന്ത്രണങ്ങൾ . അവശ്യ സാധ്യനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമെ തുറക്കാൻ അനുമതി ഉള്ളൂ. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഉണ്ട്. റാപ്പിഡ് ടെസ്റ്റിലൂടെ മത്സ്യ മാർക്കറ്റിലെ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയിൽ 49 പേർക്കാണ് കോവിഡ് പോസിറ്റീവായത്.

ADVERTISEMENT

പട്ടാമ്പി മത്സ്യമാർക്കറ്റിലെ മൊത്ത കച്ചവടക്കാരന് കോവിഡ് പോസിറ്റീവായി .റാൻഡമായി എടുത്ത സാമ്പിളാണ് പോസിറ്റീവായത്. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പരിശോധന ഫലം വരുന്നത് വരെ ഇയാൾ മത്സ്യ മാർക്കറ്റിൽ ഉണ്ടായിരുന്നു. കൂടുതൽ ആളുകളിലേക്ക് രോഗം പടരുന്നുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്തി.ഇതിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ പട്ടാമ്പി നഗരസഭ പരാതിയിൽ കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തി.

വ്യവസായ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. ആരാധനയങ്ങളിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണം ഉണ്ട്. പട്ടാമ്പി പട്ടണത്തിലെ പൊതുഗതാഗതം നിയന്ത്രിക്കും. ഇന്ന് കൂടുതൽ പേരെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കും. മത്സ്യ വ്യാപരിക്ക് ഉൾപ്പെടെ ഇന്നലെ രോഗം കണ്ടെത്തിയ 4 പേരുടെ ഉറവിടം വ്യക്തമല്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നും, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 49 പേർക്കും കോവിഡ് പോസിറ്റീവാണ്. നിലവിൽ 270 പേരാണ് ചികിത്സയിലുള്ളത്.

COMMENT ON NEWS

Please enter your comment!
Please enter your name here