ചെന്നൈ: നടന്‍ അജിത്തിന്റെ വസതിയ്ക്ക് നേരെ ബോംബാക്രമണ ഭീഷണി. അജിത്തിന്റെ ചെന്നൈയിലെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷനിലേക്ക് അഞ്ജാത സന്ദേശം ലഭിച്ചു. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അജിത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തി. വില്ലുപുരം ജില്ലയിൽ നിന്നാണ് ഫോൺ കോൾ ലഭിച്ചതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫോണ്‍ ചെയ്ത ആളെ കണ്ടെത്താനുള്ള അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. മുന്‍പും അജിത്തിന്റെ വസതിയ്ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. 2014 ലും 2017 ലും സമാനമായ രീതിയില്‍ ബോംബാക്രമണ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്നു നടൻമാരായ രജനീകാന്തിന്റെയും വിജയ്‌യുടെയും വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here