തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് പ്രതിസന്ധി. എട്ട് ഡോക്ടർമാർക്കടക്കം പതിനെട്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനറൽ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോയി.

ഓർത്തോ, സർജറി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെയാണ് പതിനെട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നാൽപത് ഡോക്ടർമാർ അടക്കം 150 ഓളം പേർ നിരീക്ഷണത്തിൽ പോയി.


കൊവിഡ് രൂക്ഷമായതോടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്‌സുമാരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here