ചാവക്കാട്: ബ്ലാങ്ങാട് പാറൻപടിയിൽ കടലിൽ അപകടത്തിൽപ്പെട്ട കൂട്ടുകാരനെ രക്ഷപ്പെടുത്താനുള്ള രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ വീടുകളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശനം നടത്തി.
രാഷ്രീയ സംഘട്ടനങ്ങളിൽ പരിക്കുപ്പറ്റിയ സി.പി.എം പാർട്ടി പ്രവർത്തകർക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് കൊടുക്കുന്ന മുഖ്യമന്ത്രി കടൽ ദുരന്തത്തിൽ മരണപ്പെട്ട കടലിന്റെ മക്കളെ അവഗണിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു.