കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ വന്‍തുക എത്തിയതില്‍ പൊലീസ് അന്വേഷണം. ചില കേന്ദ്രങ്ങളില്‍നിന്ന് ഒറ്റത്തവണയായി വലിയ തുക വന്നതില്‍ ഹവാല, കുഴല്‍പ്പണ ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വര്‍ഷയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ചുരുങ്ങിയ സമയം കൊണ്ട് അക്കൗണ്ടില് വന്‍ തുകയെത്തിയത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ തന്നെ സഹായിച്ച ചില സന്നദ്ധ പ്രവര്‍ത്തകര്‍ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായും വര്‍ഷ പരാതി ഉന്നയിച്ചു. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒറ്റത്തവണയായി ചില കേന്ദ്രങ്ങളില്‍നിന്ന് വന്‍തുക വര്‍ഷയുടെ അക്കൗണ്ടില്‍ വന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ഡിസിപി ജി പൂങ്കുഴലി നിര്‍ദേശം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here