ഗുരുവായൂര്‍: കോവിഡി ന്‍റെ അതിതീവ്ര മേഖലയില്‍ നിന്നും വന്ന്‍ വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ചാടി പോന്ന യുവാവിനെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന്‍ പിടികൂടി . പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശി കണ്ടൈനര്‍ ലോറി ഡ്രൈവറായ യുവാവിനെ യാണ് പിടികൂടിയത് .ഇയാളെ പുന്നയൂര്‍കുളം പഞ്ചായത്തിന്റെ അധീനതയിലുള്ള കോറന്റീനില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലും, തമിഴ്‌നാട്ടിലും സഞ്ചരിച്ച് തിരിച്ച് നാട്ടിലെത്തിയശേഷം ആറുദിവസം ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ , വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍നിന്നും ഗുരുവായൂരിലെത്തി മാസ്ക് പോലും ധരിക്കാതെ ചുറ്റി കറങ്ങുകയായിരുന്നു . ഇയാള്‍ ചുറ്റികറ ങ്ങുന്നത് കണ്ട പോലിസ് ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്‍ പോലിസ് നടത്തിയ തിരച്ചലില്‍ ആണ് കിഴക്കേ നടയിലെ ബസ് സ്റ്റാന്റിന് എതിര്‍ വശത്ത് നിന്ന് കണ്ടെത്തിയത് തുടര്‍ന്ന്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചു.

ആരോഗ്യവിഭാഗം ഇന്‍സ്‌പെക്ടര്‍മാരായ പി.വി. ബിജു, പി.കെ. രജിത്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. സുജിത്, കെ.എസ്. പ്രദീപ്, എസ്. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി .മദ്യപിച്ച് പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here