ചാവക്കാട്:നഗരസഭയിലെ താൽക്കാലിക ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചാവക്കാട് വീണ്ടും ആശങ്ക.നഗരസഭയിലെ നൈപുണ്യ പരിശീലന(എൻയുഎൽഎം) വിഭാഗത്തിലെ ജീവനക്കാരിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതേ തുടർന്ന് നഗരസഭ അധ്യക്ഷൻ എൻ.കെ.അക്ബർ ഉൾപ്പെടെ കൗൺസിലർമാരും,നഗരസഭ ജീവനക്കാരും അടക്കം നൂറോളം പേർ സ്വയം നിരീക്ഷണത്തിൽ പോയി.കൗൺസിലർമാർ,ജീവനക്കാർ തുടങ്ങി നൂറോളം പേരുടെ സ്രവം താലൂക്ക് ആശുപത്രിയിൽ ഇന്ന് പരിശോധനക്കെടുക്കും.കുന്നംകുളം,ചാവക്കാട് നഗരസഭകളുടെ ചുമതലയുള്ള എൻയുഎൽഎം ഉദ്യോഗസ്ഥനിൽ നിന്നാകാം രോഗം പകർന്നതെന്ന് കരുതുന്നു.ആഴ്‌ച്ചയിൽ രണ്ട് ദിവസം ഈ ഉദ്യോഗസ്ഥൻ ചാവക്കാട് എത്തും.ഈ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എൻയുഎൽഎം വിഭാഗത്തിലെ രണ്ട് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും,ഇവരുടെ സ്രവം പരിശോധനക്കയക്കുകയും ചെയ്തിരുന്നു.ഇതിൽ ഒരാൾക്കാണ് രോഗമുണ്ടെന്ന് തെളിഞ്ഞത്.ഒരു മാസം മുമ്പ് താലൂക്ക് ആശുപത്രിയിലെ ഒമ്പത് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയും,ചാവക്കാട് നഗരവും അടച്ചു പൂട്ടിയിരുന്നു.ഇവരുടെ കുടുംബാംഗങ്ങൾക്ക് ആർക്കും രോഗമില്ലെന്ന് തെളിഞ്ഞതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. 

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here