തൃശൂർ : തൃശൂരിലെ പ്രതികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്ന അമ്പിളിക്കലയിൽ രണ്ട് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് അറസ്റ്റിലായ പ്രതികളെ ജയിലിൽ വിടുന്നതിനു മുൻപ് നിരീക്ഷണത്തിലാക്കുന്ന തൃശൂരിലെ കോവിഡ് കെയർ സെന്ററാണ് അമ്പിളിക്കല ഹോസ്റ്റൽ. ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപത് പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റി. അങ്കമാലിയിൽ നിന്നും എത്തിച്ച പ്രതികൾക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 14ന് ആണ് ഇവിടെ എത്തിച്ചത്. ഇന്നലെ ആണ് കോവിഡ് സ്ഥിരീകരിച്ചത്. എ.ആർ ക്യാമ്പിലെ റിസർവ് എസ്.ഐ ഉൾപ്പെടെ ഉള്ളവരാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇവരെ കൊണ്ടു വന്ന വാഹനം പിന്നീട് പ്രവാസികളെ കൊണ്ടു വരാനും മറ്റു ആവശ്യങ്ങൾക്കുമായും ഓടിയിട്ടുണ്ട്.ഇവരോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ പ്രവേശിപ്പിച്ചതിലൂടെയാണ് അമ്പിളിക്കല ഹോസ്റ്റൽ ശ്രദ്ധ നേടിയത്. വിവാദമായ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി ശാശ്വതിയെയും ഇവിടെ ആയിരുന്നു പാർപ്പിച്ചിരുന്നത്. പ്രമുഖ പ്രവേശന പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റൽ ആണ്. ക്ലാസുകൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ കോവിഡ് കെയർ സെന്ററിനായി അനുവദിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here