ഗുരുവായൂർ: ഓണത്തിനൊരുമുറം വിഷരഹിത പച്ചക്കറി പദ്ധതിയുമായി ഗുരുവായൂർ നഗരസഭ 14-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലേക്കും സൗജന്യമായി നൽകുന്ന പച്ചക്കറിവിത്ത് എംപീസ് ഹരിതം നിയോജകമണ്ഡലം കോർഡിനേറ്റർ ഒ. കെ.ആർ. മണികണ്ഠൻ വാർഡിലെ കർഷകൻ അഡ്വക്കേറ്റ്. ഷൈൻ മനയിലിനു നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ്‌ പ്രമീള ശിവശങ്കരൻ, നേതാക്കളായ ആർ.രവികുമാർ, ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, കൗൺസിലർ സുഷാ ബാബു, എസ്.കെ, സന്തോഷ്‌, സി.എസ്.സൂരജ്, സലിൽ കുമാർ, വി.എസ്.നവനീത്,പ്രകാശൻ ചെമ്പകശ്ശേരി എന്നിവർ നേതൃത്വം നൽകി

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here