സിനിമാതാരവും ബിജെപി എംപിയുമായി ഹേമമാലിനിയെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന രീതിയിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഈ വാർത്തയുടെ സത്യാവസ്ഥ പരിശോധിക്കാം.

ADVERTISEMENT

മുഖത്ത് ബാൻഡേജ് ഒട്ടിച്ച നിലയിലുള്ള ഹേമമാലിനിയുടെ ഫോട്ടോ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പോസ്റ്റിന് ഏറെ പ്രചാരം ലഭിച്ചു.

വാർത്ത വൈറലായതിനെ തുടർന്ന് ഹേമമാലിനി തന്നെ വിശദീകരണവുമായി എത്തി. താൻ സുഖമായിരിക്കുന്നുവെന്നും സുഖവിവരം അന്വേഷിച്ച എല്ലാവർക്കും നന്ദി പറയുന്നതായും താരം ട്വീറ്റ് ചെയ്തു. എല്ലാവരും കുടുംബത്തോടൊപ്പം സുരക്ഷിതരായിരിക്കണമെന്നും ഹേമമാലിനി പ്രതികരിച്ചു.

ഹേമമാലിനിയുടെ ആരോഗ്യം സംബന്ധിച്ച വാർത്ത വ്യാജമാണെന്ന് മകൾ ഇഷ ഡിയോളും പ്രതികരിച്ചു. 2015ൽ നടന്ന ശസ്ത്രക്രിയ സംബന്ധിച്ച് പുറത്ത് വന്ന ചിത്രമാണ് ഇപ്പോൾ വ്യാജവാർത്തയോടൊപ്പം പ്രചരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here