ഗുരുവായൂർ: വടക്കേകാട് പഞ്ചായത്ത് ബിജെപി, കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ
“സമൃദ്ധി”
കാർഷിക മുന്നേറ്റത്തിലേക്കൊരു ചുവടുവെപ്പ്
എന്ന കാർഷിക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
വൈലത്തൂർ കച്ചേരിപ്പടിയിൽ 20സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ കൂർക്ക, മരച്ചീനി എന്നിവയാണ് കൃഷി ചെയ്യുന്നത്. ബിജെപി ജില്ല സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച നിയോജക മണ്ഡലം സെക്രട്ടറി രതീഷ് തെക്കുംതല അധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്, ആർ എസ് എസ് പുന്നയൂർക്കുളം ഖണ്ഡ് ബൗദ്ധിക് പ്രമുഖ് പ്രവീൺ കെ എന്നിവർ ആശംസയും ,ബിജെപി വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുഭാഷ് വെങ്ങളത്ത് സ്വാഗതവും ,ജന സെക്രട്ടറി ജിതേഷ് വൈലത്തൂർ നന്ദിയും പറഞ്ഞു