രോഗ പ്രതിരോധത്തിന്റെ പരമ്പരാഗത കരുതലായ കർക്കിടക കഞ്ഞിക്കൂട്ട് “റോയൽ ഔഷധ കഞ്ഞിക്കൂട്ട്” ഇപ്പോൾ വിപണിയിൽ.

40 പ്രകൃതിദത്ത ഔഷധങ്ങൾ അടങ്ങിയ കുറുന്തോട്ടി, ചെറുവഴുതിന, ഇരുവേലി, ഓരില, മൂവില, ചെറൂള, ആശാളി, ഉലുവ, കൊത്തമല്ലി, വിഴാലരി, ചെറുപയർ, നറുനീണ്ടി, ദേവതാരം, തഴുതാമ, ചെറുപുന്നയരി, കുടകപ്പാലയരി, കാർകോലരി, ജീരകം, കരിഞ്ചിരകം, പെരുഞ്ചിരകം, ചതകുപ്പ, അയമോദകം, ഇരട്ടി മധുരം, മഞ്ഞൾ, മുത്തങ്ങ, നെല്ലിത്തോട്, രാമച്ചം, കക്കുംകായ, നാഗപ്പൂവ്, ഇന്തുപ്പ്, ഞെരിഞ്ഞിൽ, ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഗ്രാമ്പു, തക്കോലം, കറുവപട്ട, ജാതിക്ക, ജാതിപത്രി എന്നീ 40 ചേരുവകൾ ആയുർവേദ വിദഗ്ദരുടേയും പഴമക്കാരുടെയും നിർദ്ദേശാനുസരണം, പ്രത്യേക അനുപാതത്തിൽ പൊടിച്ചു ചേർത്ത അപൂർവ്വമായ ഔഷധക്കൂട്ടാണ്‌ റോയൽ ഔഷധ കഞ്ഞിക്കൂട്ട്.

പ്രത്യേകിച്ച്, കൊറോണ കാലത്ത് ഏവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ കൂട്ട് തയ്യാറാക്കിയിരിക്കുന്നത് ചാലിശ്ശേരിയിലെ ഒരു പാരമ്പര്യ വൈദ്യ കുടുംബമാണ്. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ നിന്നും ബയോ കെമിസ്ട്രിയിൽ ബി എസ് സി ബിരുദവും കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ ഇൻഫോർമാറ്റിക്സിൽ എം എസ സി ബിരുദവും നേടി ഇപ്പോൾ ചെടികളിലെ ഔഷധ ഗുണങ്ങളെക്കുറിച്ച് റിസർച്ച് ചെയ്തു കൊണ്ടിരിക്കുന്ന ഇൽയാസ് ആണ് ഇതിന് നേതൃത്വം നൽകുന്നത്.

+91 8848771175 നമ്പറിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്‌താൽ ഔഷധ കഞ്ഞിക്കൂട്ട് വീട്ടിലെത്തിക്കുമെന്ന് മാർക്കറ്റിംഗ് നടത്തുന്ന റോയൽ ടച്ച് ഓൺലൈൻ ഗുരുവായൂർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button