ഇരിങ്ങാലക്കുട: തൃശൂരില്‍ കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അവിട്ടത്തൂര്‍ സ്വദേശിക്കു കോവിഡായിരുന്നുവെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ ദിവാകരന്റെ മകന്‍ ഷിജു(46)വാണ് മരിച്ചത്. ആരില്‍നിന്നാണ് കോവിഡ് ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.

ADVERTISEMENT

ഏതാനും ദിവസങ്ങളായി ചുമയും കഫക്കെട്ടും അനുഭവപ്പെട്ടിരുന്ന ഷിജുവിനെ ബുധനാഴ്ച രാവിലെയാണു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചു.
വീടു പണിയുന്നതുമായി ബന്ധപ്പെട്ടു രണ്ടുവര്‍ഷം മുന്പാണു ഷിജു ഗള്‍ഫില്‍നിന്നു മടങ്ങിയത്. ജോലിയിലേക്കു മടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങള്‍ മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഭാര്യ: നയന. മക്കള്‍: ആദി, ആര്യ.

COMMENT ON NEWS

Please enter your comment!
Please enter your name here