പാലക്കാട്: കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി പാലക്കാട് ഭഗവതി അനുഷ്ടാന മണ്ഡപത്തിൽ നടന്ന അഗ്നിഹോത്രവും ശനൈശ്ഛര മഹായജ്ഞവും ശ്രീ സിന്ധു കുമാറിൻ്റെയും, സുധാകർ ബാബു തപോവരിഷ്ഠാശ്രമം വണ്ടി താവളം എന്നിവരുടെ മുഖ്യകാർമികത്തിൽ തുടക്കമായി.

ADVERTISEMENT

1195 കർക്കിടകം 1 മുതൽ 32 കൂടി . (2020 ജൂലായ് 16 മുതൽ ഓഗസ്റ്റ് 16 വരെ) നടക്കുന്ന ചടങ്ങുകളിൽ ശനി ദോഷമനുഭവിക്കുന്ന നാളുകൾക്ക് ശ്രീ ശനൈശ്ചര അഗ്നിഹോത്രം ഏറെ ഗുണഫലങ്ങൾ ഉണ്ടാകുന്നതാണെന്ന് ആചാര്യന്മാർ അഭിപ്രായപ്പെട്ടു.

നവഗ്രഹങ്ങളിൽ ശനൈശ്ചരനാണ് ഈ കാലഘട്ടത്തിന്റെ ധർമ്മമൂർത്തി എന്നതിനാലാണ് ലോക രക്ഷാർത്ഥം ശ്രീ ശനൈശ്ചര അഗ്നിഹോത്രം വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമായും ശനി ഭഗവാന്റെ സ്വാധീനം വരുന്ന നക്ഷത്രക്കാർക്ക്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പരിപൂർണ്ണമായി പാലിച്ചു കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ആചാര്യന്മാർ ഇതിൽ നിർദേശങ്ങൾ തന്ന് പങ്കു ചേരുന്നു. അതുപോലെ താല്പര്യമുള്ള ഭക്തജനങ്ങൾക്ക് അവരവരുടെ വീട്ടിലിരുന്ന് ലോകശാന്തിക്കും രോഗശാന്തിക്കും വേണ്ടി ആചരിക്കാവുന്ന തരത്തിലാണിത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട് ഭഗവതിയുടെ 2020 ഏപ്രിൽ 5 മുതൽ 11 വരെ നടന്ന ശനിമണ്ഡല സമാരാധനാ യജത്തിൻ്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ നടക്കുന്ന അഗ്നിഹോത്രവും ശനൈശ്ഛര മഹായജ്ഞവുമെന്ന് സംഘാടകർ അറിയിച്ചു.

വീടുകളിൽ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ +91 7306207657, 9446878119 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വേണ്ടതായ നിർദ്ദേശങ്ങൾ നൽകുന്നതാണെന്ന് പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാന വേദി അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here