ചാവക്കാട്: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള CSC GRAMEEN e STORE ചാവക്കാട് പ്രവർത്തനം ആരംഭിച്ചു. ചാവക്കാട് നഗരസഭ ഓഫീസിനു മുൻ വശം അക്ഷയ കേന്ദ്രത്തിനു മുകളിലാണ് CSC GRAMEEN e STORE ഓഫീസ് പ്രവർത്തിക്കുന്നത്.

ഗുരുവായൂർ എം.എൽ.എ ശ്രീ.കെ വി അബ്ദുൾ കാദർ അദ്ദേഹത്തിന്റെ വസതിയിൽ ആദ്യ ഹോം ഡെലിവറി ഓർഡർ ഏറ്റുവാങ്ങി ഉൽഘാടനം CSC തൃശൂർ ജില്ലാ മാനേജർ ശ്രീ ബ്രിട്ടോ ജയിംസ് രണ്ടാമത്തെ ഓർഡർ ഏറ്റുവാങ്ങി.                                 

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും CSC GRAMEEN e STORE ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. കൂടാതെ 8592057808, 8343307808 എന്നീ നമ്പറുകളിൽ വാട്ട്സാപ്പ് വഴിയും ഫോണിലൂടെയും ഓർഡർ ചെയ്യാവുന്നതാണ്.