എം.ശിവശങ്കരന്‍ ഐഎഎസ് അറസ്റ്റിലായാല്‍ മുഖ്യമന്ത്രി രാജിവെച്ചേക്കും ?..

തിരുവനന്തപുരം: സ്വർണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിലേക്ക് അന്വേഷണം നീങ്ങിയതോടെ സംസ്ഥാന ഭരണ നേതൃത്വം കടുത്ത സമ്മർദ്ദത്തില്‍ . ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അറസ്റ്റ് നടന്നേക്കുമെന്നാണ് നേതൃത്വം കരുതുന്നത് . ശിവശങ്കരന്‍ അറസ്റ്റിലായാല്‍ തുടര്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍ ഐ എ നീട്ടാന്‍ സാധ്യത വളരെ വലുതാണ്‌. അത്തരമൊരു സാഹചര്യം യു ഡി എഫും ബിജെപിയും മുതലെടുക്കാൻ ശ്രമിക്കും.

അതിനവസരമൊരുക്കാതെ മുഖ്യമന്ത്രി രാജിവച്ച് പകരം മുഖ്യമന്ത്രിയുമായി സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്ട്രീയ നീക്കമാണ് നടത്തുന്നത് . അതിനായുള്ള ചർച്ചകളും സജീവമാണ്. പകരക്കാരനായി ഇ പി ജയരജനെയാണ് പരിഗണിക്കുന്നതത്രെ . പിണറായിയുടെ വിശ്വസ്ത വിധേയന്‍ ആയ ജയരാജന് മുഖ്യമന്ത്രിയാല്‍ ഭരണത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയുമില്ല . 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അഭിമാനകരമായ വിജയത്തിലേക്ക് നയിച്ചത് പിണറായി വിജയൻ ഒരുക്കിയ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. അതിനാൽത്തന്നെ ഭരണം കിട്ടിയപ്പോൾ മറ്റ് കാര്യങ്ങൾ തീരുമാനിച്ചതും പിണറായിയായിരുന്നു.

സാധാരണ നിലയിൽ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത് പാർട്ടിയായിരുന്നു. പ്രത്യേകിച്ചും നിർണായക തസ്തികകളിലെ നിയമനങ്ങളുടെ കാര്യത്തിൽ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ രണ്ടോ മൂന്നോ പേരെ (പരമാവധി 5 ) മാത്രമാണ് ഇടത് മന്ത്രിമാർക്ക് തീരുമാനിക്കാൻ കഴിയുക. ബാക്കിയൊക്കെ തീരുമാനിക്കുന്നത് പാർട്ടിയാണ് .എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ടീമിനെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് പങ്കുണ്ടായില്ല . സർക്കാരിന്റെ ടീമിനെ (ചീഫ് സെക്രട്ടറി, ഡിജിപി, വിജിലൻസ് ഡിജിപി, എജി, ഉപദേശകർ,) തീരുമാനിച്ചതും പിണറായി തന്നെ .അത് വേണ്ടത്ര ജാഗ്രതയും അന്വേഷണവും ഇല്ലാതെയായിരുന്നെന്നതിന് തെളിവായി മാറിയിരിക്കുകയാണ് എം ശിവശങ്കറുടെയും മറ്റും നിയമനം. സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുമ്പോഴാണ് നയതന്ത്ര വഴികളിലൂടെയുള്ള സ്വർണക്കടത്ത് കേസ്.

പ്രൊഫഷണൽ രീതികളിലൂടെ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി സർക്കാർ രാഷ്ട്രീയമായി സുരക്ഷിത നിലയിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വഴി മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായിരിക്കുന്നത്.ഇത് ഭരണ പക്ഷത്തെ വല്ലാത്ത ഒരു അവസ്ഥയിലാണ് എത്തിച്ചിട്ടുള്ളത് .

അതേസമയം എം ശിവശങ്കറിന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്‍റെ ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷവും ഫോണ്‍ കസ്റ്റംസ് വിട്ടുനല്‍കിയിട്ടില്ല. സിഡാക്കില്‍ ഫോണ്‍ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് നല്‍കും. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്‍റെ ഫോണും അയക്കാനാണ് തീരുമാനം. സ്വര്‍ണ്ണക്കടത്ത് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദം എം ശിവശങ്കറിന് ഉണ്ടെന്നത് വ്യക്തമാണ്. സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോൺ വിളികൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ഫോണ്‍ പരിശോധനയിലൂടെ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button