തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായി സൌഹൃദമുണ്ടെന്ന് എം. ശിവശങ്കര്‍. ഔദ്യോഗിക പരിചയം സൌഹൃദത്തിലേക്ക് വഴി മാറിയെന്നും ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്.

ADVERTISEMENT

അതേസമയം ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുന്‍പ് നടപടി വേണമെന്നാവശ്യം മുന്നണിക്കുള്ളിലുമുണ്ട്.

ഇന്നലെ വൈകീട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ്, ശിവശങ്കറിനെ വീട്ടില്‍ തിരിച്ചെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ അവസാനിച്ചത്. കസ്റ്റംസിന്‍റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു.സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.

സ്വപ്നയും സരിത്തുമായി ശിവശങ്കര്‍ ഫോണില്‍ സംസാരിച്ചത് ഗൌരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്ത് വന്നത് സര്‍ക്കാരിനെ ഒന്നാകെ പ്രതിക്കൂട്ടില്‍ ആക്കിയിട്ടുമുണ്ട്.ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കി അടിയന്തിര നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ മുഴുവനായി ബാധിക്കുന്ന വിഷയത്തില്‍ അടിയന്തിരമായി നടപടി വേണമെന്നാവശ്യം മുന്നണിക്കുള്ളിലും ഉണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here