ഗുരുവായൂർ: ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ ആഭ്യമുഖ്യത്തിൽ എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ക്ലബ്ബ് അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികളെയും, ശ്രേഷ്ഠ വ്യക്തിത്വങ്ങളെയും സമാദരിച്ചു തിരുവെങ്കിടം പ്രദേശത്ത് എസ്.എസ്.എൽ.സി യ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ മറ്റു്വിജയിച്ച ക്ലബ്ബ് കുടുംബാംഗങ്ങളായ വിദ്യാർത്ഥികൾ, എന്നിവർക്ക് ഉപഹാരവും, പുസ്തകവും നൽകിയാണ് അനുമോദിച്ചത്.
ഗുരുവായൂർ ദേവസ്വത്തിൽ കൃഷ്ണനാട്ടം വേഷ വിഭാഗം ആശാനായി നിയമിതനായ ക്ലബ്ബ് ജോയിൻ്റ് സെക്രട്ടറി കൂടിയായ മുരളി കലാനിലയം, ലയൺസ് ക്ലബ്ബ് സോൺ ചെയർമാനായി തെരെഞ്ഞടുക്കപ്പെട്ട ക്ലബ്ബ് വൈസ് പ്രസിഡണ്ടു് കൂടിയായ സി.ഡി.ജോൺസൺ, ചലച്ചിത്ര ബാലതാരം ഹെയിഡൻ എന്നിവരെയും ചടങ്ങിൽ സ്നേഹാദരം നൽക്കിഅനുമോദിച്ചു. ബ്രദേഴ്സ് ക്ലബ്ബിന് വ്യാപാര പ്രമുഖൻ ഹെൻട്രി വെള്ളറ നൽക്കിയ ടിവിയും ഭാരവാഹികൾ ചടങ്ങിൽ ഏറ്റു് വാങ്ങി. ബ്രദേഴ്സ് ക്ലബ്ബിൽ ചേർന്ന സമാദരണ സദസ്സ് നഗരസഭ വൈസ് ചെയർമാൻ അഭിലാക്ഷ്- വി.ചന്ദ്രൻ ഉൽഘാടനം ചെയ്തു.നടി രശ്മി സോമൻ മുഖ്യാതിഥിയായി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ഷൈലജ ദേവൻ വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പണം നടത്തി. ആദരവ്യക്തിത്വങ്ങളെകൗൺസിലർമാരായ പ്രസാദ് പൊന്നരാശ്ശേരി, ശ്രീദേവി ബാലൻ എന്നിവർ അനുമോദിച്ചു ക്ലബ്ബ് പ്രസി ഡണ്ടു് ചന്ദ്രൻ ചങ്കത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രവികുമാർ കാഞ്ഞുള്ളി, ബാലൻ വാറണ>ട്ട്, എൻ.പ്രദീപ്, ജ്യോതിദാസ് കൂടത്തിങ്കൽ, അനുമോദന വിദ്യാർത്ഥികൾ, ആദര വ്യക്തിത്വങ്ങൾ എന്നിവർ സംസാരിച്ചു. ക്ലബ്ബ് അംഗവും, അറിയപ്പെടുന്ന വാദ്യകലാകാരനുമായ ഗുരുവായൂർ ജയപ്രകാശിനെ വേദിയിൽ മധുരം നൽക്കി പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. പരിപാടിയ്ക്ക് ജിഷോ പുത്തൂർ, രാജുപട്ട ത്തയിൽ, വിജയകുമാർ തെക്കൂട്ട്, ശശി അകമ്പടി. മണികണ്ഠൻ പന്തായിൽ എന്നിവർ നേതൃത്വം നൽക്കി.