കുന്നംകുളം: ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ സ്വകാര്യ ബസുകൾ അണുനശീകരണം നടത്തിയ സംഘത്തിലെ നഗരസഭ ഡ്രൈവർക്ക് ഉച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളുമായി സമ്പർക്കം പുലർത്തിയ ബസ് ഉടമകളും ജീവനക്കാരും നിരീക്ഷണത്തിൽ പോയി. കണ്ടെയ്ൻമെന്റ് സോണായി അടച്ചിരുന്ന നഗരത്തിൽ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചപ്പോൾ ബസ് സർവീസ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നഗരസഭ ആരോഗ്യ വിഭാഗം, കേരള ബസ് ട്രാൻസ്പോർട് അസോസിയേഷൻ (കെബിടിഎ) എന്നിവ ചേർന്ന് 32 ബസുകൾ അണു വിമുക്തമാക്കിയത്.
രാവിലെ 8ന് തുടങ്ങിയ വൃത്തിയാക്കൽ രണ്ടര മണിക്കൂർ നീണ്ടു. ഈ സമയം സന്നദ്ധ പ്രവർത്തകരെ സഹായിക്കാനും അണുനശീകരണം കാണാനും പലരും ചുറ്റും കൂടി. ഇതു കഴിഞ്ഞ് മടങ്ങിപ്പോയ ശേഷമാണ് നഗരസഭ ജീവനക്കാരനു കഴിഞ്ഞ ദിവസത്തെ പരിശോധനാ ഫലം പോസിറ്റീവാണ് എന്ന വിവരം ലഭിക്കുന്നത്. നഗരസഭയിലെ താൽക്കാലിക ജീവനക്കാരിക്ക് സമ്പർക്കം വഴി കോവിഡ് കണ്ടെത്തിയതിനാൽ നഗരസഭയിലെ എല്ലാ ജീവനക്കാരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here