ഗുരുവായൂര്‍: ചെന്നൈയില്‍ നിന്നും ഗുരുവായൂരിലെ ഭാര്യ വീട്ടില്‍ എത്തിയ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു .തിരുപ്പൂര്‍ ഉദുമല്‍ പേട്ട് ശിവ ശക്തി കോളനിയിലെ അനീഷ്‌ ബാലചന്ദ്രന്‍ (38) ആണ് മരിച്ചത് . ചെന്നൈ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ഉദ്യോഗസ്ഥന്‍ ആണ് കഴിഞ്ഞ മാസം 24 ഗുരുവായൂരിലെ പെയ്ഡ് ക്വാറന്റിന്‍ കേന്ദ്രമായ കെ റ്റി ഡി സി യില്‍ താമസിച്ച് ഈ മാസം എട്ടിനാണ് താമരയൂരിലെ ഭാര്യ വീടായ കൃഷ്ണ ലീലയില്‍ എത്തിയത് .തിങ്കളാഴ്ച ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചയാണ് മരണത്തിന് കീഴടങ്ങിയത്. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. സംസ്കാരം വ്യാഴാഴ്ച നടക്കും. കൈതക്കാട് വീട്ടില്‍ നിഷയാണ് ഭാര്യ. മക്കള്‍: നിരഞ്ജൻ, നിരഞ്ചന .

LEAVE A REPLY

Please enter your comment!
Please enter your name here