ഗവ.മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വെച്ച് മരിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ് ഡോക്ടർമാരടക്കം 25 ജീവനക്കാർക്ക് നിരീക്ഷണം ഏർപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആത്മഹത്യ ശ്രമത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ച കൊണ്ടാഴി കുഴിയാം പാടത്ത് ദേവകി (65)ക്കാണ് മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ഈ സമയത്ത് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 6 ഡോക്ടർമാരടക്കം 25 പേർക്ക് നീരീക്ഷണം ഏർപ്പെടുത്തി.