ഗുരുവായൂർ: കോറോണയെപോലുള്ള മഹാമാരിക്കാലത്തും പ്രതിസന്ധികളെ തരണം ചെയ്ത് മാതൃകാപരമായ സേവനപ്രവർത്തനം നടത്തുന്ന ആശാവർക്കർ പി.ഡി.ധന്യയെ ഗുരുവായൂർ നഗരസഭ 14-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പ്രമീള ശിവശങ്കരൻ അധ്യക്ഷത വഹിച്ചു.ആർ. രവികുമാർ, ഒ.കെ.ആർ. മണികണ്ഠൻ, കെ.പി.എ. റഷീദ്, കൗൺസിലർ സുഷാ ബാബു, ഷൈൻ മനയിൽ, സി.എസ്. സൂരജ്, എസ്.കെ.സന്തോഷ്,സലിൽ കുമാർ, വി.എസ്.നവനീത്, പ്രകാശൻ ചെമ്പകശ്ശേരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..