സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി
ചാവക്കാട്: സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. യു.ഡി. എഫ് നിയോജകമണ്ഡലം കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ. വി. സത്താർ മുഖ്യപ്രഭാഷണം നടത്തി.പി.വി. ബദറുദ്ധീൻ, ഷോബി ഫ്രാൻസിസ്, ആർ. കെ. നൗഷാദ്,എം. എസ്. ശിവദാസ്, അനീഷ് പാലയൂർ, കെ. വി. യൂസുഫ് അലി, ഇ. സുൽഫിക്കർ, ഷക്കീർ മുട്ടിൽ, എ. കെ. മുഹമ്മദ് അലി, പി. കെ. കബീർ, അഷ്റഫ് ബ്ലാങ്ങാട്, എ. എ. സലീം, മനാഫ് പാലയൂർ, എന്നിവർ സംസാരിച്ചു