ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും, സ്വജനപക്ഷപാതത്തിൻ്റെയും താവളമായി മാറിയിരിയ്ക്കുന്ന ഗുരുതര സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടു് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ കിഴക്കെ നടയിൽ ഫയർ ഫോഴ്സ് ഓഫീസിനു് പരിസരത്ത് പ്രതിക്ഷേധ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ , അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, ബാലകൃഷ്ണൻ മാടപ്പാട്ടി ൽ, മേഴ്സി ജോയ്, എസ്- കെ.സന്തോഷ്, ഷാഫിറലി മുഹമ്മദ്, സി.എസ്.സൂരജ്, എ.എം. ജവഹർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here