തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാർ ദുർവിനിയോഗം ചെയ്ത കായിക താരം ബോബി അലോഷ്യസിന് എം ശിവശങ്കരന്റെ വഴിവിട്ട സഹായം ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കരാർ ലംഘനം നടത്തിയ ബോബി അലോഷ്യസിനെ സ്‌പോർട്‌സ് കൗൺസിലിൽ എത്തിച്ചത് അന്ന് യവജന കായിക ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കരാണ്. 2013ൽ ശിവശങ്കർ യുവജന കായിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഈ വഴിവിട്ട സഹായം നൽകിയിരിക്കുന്നത്.

ADVERTISEMENT

2003 ലാണ് ബോബി അലോഷ്യസ് സർക്കാറിന്റെ ഫണ്ട് കൈപ്പറ്റി ഉപരി പഠനത്തിന് ഇംഗ്ലണ്ടിൽ പോകുന്നത്. കേരള സ്‌പോർട്‌സ് കൗൺസിലുപമായുണ്ടാക്കിയ ഉടമ്പടി പ്രകാരം 2007-2008 കേരള സ്‌പോർട്‌സ് കൗൺസിലിൽ തിരിച്ചെത്താമെന്നും അതോടൊപ്പം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്‌തോളാമെന്നും കുട്ടികളെ പരിശീലിപ്പിക്കാമെന്നുമായിരുന്നു. എന്നാൽ 2007 ലും 2008 ലും ബോബി അലോഷ്യസ് തിരികെ എത്തിയില്ല. നിരവധി തവണ കേരള സ്‌പോർട്‌സ് കൗൺസിൽ ബോബി അലോഷ്യസിന് കത്ത് അയച്ചിരുന്നെങ്കിലും കത്തിന് മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇവരിൽ നിന്ന് തുക തിരിച്ചു പിടിക്കുന്നതിനും ബോബി അലോഷ്യസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും കേരള സ്‌പോര്ട്‌സ് കൗൺസിൽ തീരുമാനിക്കുന്നത്. ഈ നടപടികളുമായി സ്‌പോർട്‌സ് കൗൺസിൽ മുന്നോട്ട് പോകുന്നതിനിടയിലാണ് 2011ൽ ബോബി അലോഷ്യസിന് നിയമനം ലഭിക്കുന്നത്. 2011 ൽ യുഡിഎഫ് സർക്കാറിന്റെ കാലത്ത് എം ശിവശങ്കർ കേരള സ്‌പോർട്‌സ് യുവജന ക്ഷേമ സെക്രട്ടറിയായിരിക്കെ 13-10 2011 ൽ ബോബി അലോഷ്യസിന് സ്‌പോർട്‌സ് കൗൺസിലിൽ അസിസ്റ്റന്റ് സെക്രട്ടറി ടെക്‌നിക്കലായി നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തു വരുന്നത്. സ്‌പോർട്‌സ് കൗൺസിൽ, നിയമപരമായി ബോബി അലോഷ്യസിനെതിരെ നീങ്ങുന്നതിനിടെയാണ് നിയമനം ലഭിക്കുന്നത്.

മാത്രമല്ല, സർക്കാർ ഫണ്ട് വാങ്ങി ജോലിയ്ക്ക് പോയ ബോബി അലോഷ്യസ് ഇംഗ്ലണ്ടിലെ ഒരു നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തു. ഇതിനെതിരെ സ്‌പോർട്‌സ് കൗൺസിൽ നിയമ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്‌പോർട്‌സ് കൗൺസിലിൽ തന്നെ ജോലി ലഭിക്കുന്നത്. 2003ൽ പഠനത്തിന് പോയ ബോബി അലോഷ്യസ് മൂന്ന് വർഷത്തെ പഠനത്തിനിപ്പുറം തിരികെ സ്‌പോർട്‌സ് കൗൺസിലിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. നിലവിലുള്ള നിയമവും ചട്ടവും അനുസരിച്ച് അഴിമതി നടത്തിയ ഒരാളെ തിരികെ ഡിപ്പാർട്ട്‌മെന്റിൽ പ്രവേശിപ്പിക്കണമെങ്കിൽ അവർ കോടതിയുടെ അനുമതി നേടിയിരിക്കണം അഥവാ ക്ലീൻ ചിറ്റ് ലഭിച്ചിരിക്കണം. എന്നാൽ ഇങ്ങനെയുള്ള ചട്ടങ്ങളുടെ കൃത്യമായ ലംഘനമാണ് ബോബി അലോഷ്യസ്യന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here