തിരുവനന്തപുരം : ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക.
പരീക്ഷാഫലം ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov, www.results.kite.kerala.gov.in,www.kerala.gov.in എന്നിവയില്‍ പ്രസിദ്ധീകരിക്കും