തൃശ്ശൂർ : കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് ആന്റിജൻ പരിശോധന നാളെ (ജൂലൈ 15) മുതൽ ജില്ലയിലും നടപ്പിലാക്കും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജൻ ടെസ്റ്റുകൾ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. കോവിഡ് പരിശോധനയ്ക്കുള്ള ആൻന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന് ഈ ടെസ്റ്റ് സഹായിക്കും. സമ്പർക്കം വഴി രോഗികൾ കൂടുന്ന സാഹചര്യത്തിൽ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാൻ സാധിക്കുന്നു എന്നതിനാൽ കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തും. ഐ സി എം ആറും, എ ഐ ഐ എം എസും ആന്റിജൻ ടെസ്റ്റിന്റെ കൃത്യത ഉറപ്പാക്കിയിട്ടുണ്ട്.മൂക്കിൽ നിന്നും സ്രവം എടുത്തുള്ള ലളിതമായ പരിശോധനയാണിത്. 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ടെസ്റ്റിന് 99.3 മുതൽ 100 %വരെ കൃത്യത കൃത്യത ഉണ്ടെന്ന് ഐ സി എം ആർ സാക്ഷ്യപ്പെടുത്തുന്നു.കോവിഡ് സ്‌ക്രീനിങ്ങിനായി ആന്റിജൻ ടെസ്റ്റാണ് പരക്കെ ഉപയോഗിക്കുന്നത്.

ADVERTISEMENT

പ്രാഥമികമായി കോവിഡ് ശ്വസന വ്യവസ്ഥയെ ബാധിക്കുന്നതിനാൽ മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമായിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതൽ കാണുക. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനയ്ക്കെടുക്കുക.ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ ശരീരത്തിൽ വൈറസ് ഉണ്ടെന്നാണ് അനുമാനം. വൈറസ് ബോഡിയിൽ ഉള്ളപ്പോൾ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുന്നതുകൊണ്ട് മറ്റുള്ളവരിൽ നിന്നും മാറി നിൽക്കാനും രോഗവ്യാപന സാധ്യത കുറയ്ക്കാനും സാധിക്കുന്നു. രോഗബാധിതർ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റാണ് ആൻന്റിജൻ ടെസ്റ്റ്.

COMMENT ON NEWS

Please enter your comment!
Please enter your name here