കുന്നംകുളം: സ്വര്‍ണ്ണകടത്തുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസസിനും നേരെയുണ്ടായ ആരോപണത്തിന്റz പശ്ചാതലത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധത്തിനിടെ സംഘര്‍ഷം. സി ഐ. കെ ജി സുരേഷ്. യൂത്ത് കോണ്‍ഗ്രസ്സ്  സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ ഫാറൂഖ്, എന്നിവരുള്‍പടേ 10 പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ എ എസ് ശ്യാംകുമാര്‍, പി കെ ശ്യാംകുമാര്‍, നിതീഷ്, വിഘ്‌നേഷര്‍ പ്രസാദ്. ലിബിന്‍ കെ മോഹന്‍. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന്‌ സി പി ഒമാര്‍ക്കുമാണ് പരിക്കേറ്റത്. രാവിലെ11.30 ഓടെയാണ് ബസ്റ്റാന്റ് പരിസരത്തേക്ക് പ്രവര്‍ത്തകരും നേതാക്കളുമടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം ബസ്റ്റാന്റ് പരിസരത്ത് പൊലീസ് തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. സമരം തടയുന്ന സമയത്ത് സാധാരണത്തേത് പോലെ നേരിയ ഉന്തും തള്ളും മാത്രമാണുണ്ടായത്. റോഡിന്റെ ഒരു ഭാഗത്ത് മാത്രമായിരുന്നു റോഡ് തടയല്‍ സമരം നടത്തി കുത്തിയിരുന്നവരും, പൊലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കം കനത്തതോടെയാണ് സംഘര്‍ഷത്തിലേക്ക് വഴി മാറിയത്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മലങ്കര ആശുപത്രയിലേക്ക് മാറ്റി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here