കൊല്ലം: കൊല്ലം അഞ്ചൽ ഉത്ര കൊലക്കേസിൽ മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം തുറന്ന് സമ്മതിച്ച് ഉത്രയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ്. അടൂർ പറക്കോടുള്ള വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റസമ്മതം നടത്തിയത്.

പ്രതികളായ സൂരജ്, സൂരജിന് പാമ്പ് നൽകിയ സുരേഷ് എന്നിവരെ ചാത്തന്നൂർ തിരുമുക്കിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. എല്ലാം ചെയ്തത് താൻ ആണെന്നാണ് സൂരജ് ഏറ്റുപറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖനെ സൂക്ഷിച്ച പ്ലാസ്റ്റിക്ക് പാത്രം തിരുമുക്കിലെ കടയിൽ നിന്നാണ് വാങ്ങിയതെന്ന് സുരേഷ് സമ്മതിച്ചു.

ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു. വിവാഹമോചനം ഉണ്ടായാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയിൽ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നിൽ നിന്ന് ശാരീരിക മാനസിക പീഡനങ്ങൾ നേരിടേണ്ടിവന്നുവെന്നും സൂരജ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here