തിരുവനന്തപുരം ഗുരുവായൂർ: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി  ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രന്‍. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് കടകംപള്ളി പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സര്‍ക്കാരും രാജകുടുംബവും മറ്റു കക്ഷികളും പലവിധ വാദമുഖങ്ങള്‍ ഉന്നയിച്ചിരുന്നു. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് കടകംപള്ളി പ്രതികരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here